NattuvarthaLatest NewsKeralaNews

നഗരമധ്യത്തില്‍ 60 കാരന്റെ മൃതദേഹം : ശരീരത്തിൽ മാരകമായ മുറിവുകള്‍

സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി

തൊടുപുഴ: നഗരമധ്യത്തില്‍ 60കാരന്‍ മരിച്ച നിലയില്‍. തൊടുപുഴ കുമ്പം കല്ല് സ്വദേശി ജബ്ബാര്‍ ആണ് മരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫിസിന് സമീപത്താണ് ജബ്ബാറിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉളളതിനാല്‍ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.

read also: ഇന്ത്യന്‍ വ്യോമസേനയുടെ കാബൂള്‍ ദൗത്യത്തിന്റെ വിവരങ്ങള്‍ പുറത്ത് : വ്യോമസേനയ്ക്ക് നിറഞ്ഞ കൈയടി

രാവിലെ നാട്ടുകാരാണ് ജബ്ബാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുഖത്തും ശരീരത്തും മാരകമായ മുറിവുകളുണ്ട്. സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി. ശരീരത്തിലുള്ള പരുക്കുകളാണ് കൊലപാതകമാണോ എന്ന സംശയവും പോലീസിനുണ്ട്. സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. മൃഗങ്ങളുടെ ആക്രമണമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button