Latest NewsUSANewsInternational

49കാര​ന്റെ മൃതദേഹത്തിന്​ ചുറ്റും 125-ഓളം പാമ്പുകള്‍: പോലീസ് അമ്പരപ്പിൽ

വീടിനകത്ത് നിന്ന് 14 അടിയോളം വലിപ്പമുള്ള മഞ്ഞ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തി

വാഷിംങ്​ടണ്‍ : 49കാര​ന്റെ മൃതദേഹത്തിന്​ ചുറ്റും 125-ഓളം പാമ്പുകള്‍. അമേരിക്കയിലെ മേരിലാന്‍‍ഡിലാണ് സംഭവം. ഗൃഹനാഥനെ രണ്ടു ദിവസത്തിലധികമായി വീടിന് പുറത്ത് കാണാത്തിനാല്‍ പരിശോധിക്കാന്‍ ചെന്ന അയല്‍വാസികളാണ് മൃതദേഹം തറയില്‍ കിടക്കുന്നതായി ആദ്യം കണ്ടത്. ​ വിഷമുള്ളതും ഇല്ലാത്തതുമായ നൂറിലധികം പാമ്പുകളും മൃതദേഹത്തിന് ചുറ്റും കണ്ടതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

read also: സൗദിയിലെ 3 കൊട്ടാരങ്ങളെ ആഢംബര ഹോട്ടലുകളാക്കുന്നു: വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുമെന്ന് അധികൃതർ

പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് നിന്ന് 14 അടിയോളം വലിപ്പമുള്ള മഞ്ഞ ബര്‍മീസ് പെരുമ്പാമ്പ്‌ ഉള്‍പ്പെടെ 125 പാമ്ബുകളെ കണ്ടെത്തി. കൊടിയ വിഷമുള്ള മൂര്‍ഖന്‍ അടക്കം അയാളുടെ കൈവശമുണ്ടായിരുന്നതായി പൊലീസ്​ പറയുന്നു. ഇയാള്‍ പാമ്ബുകളെ കൈവശം വെച്ചത് എന്തിനാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബാല്‍ട്ടിമോറിലെ മെഡിക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അന്വേഷണം നടന്നുകൊണ്ടരിക്കയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button