Latest NewsNewsIndia

സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം: ജവാന്മാർക്ക് പരിക്ക്

ഷില്ലോംഗ്: മേഘാലയയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം. ഷില്ലോംഗിലെ മവാലിയിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരനെ വധിച്ചതിനെതിരെ പ്രതിഷേധിക്കുന്നവർ സിആർപിഎഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു.

Read Also: പൂർണ്ണ ഗർഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എത്തിയ ജവാന്മാരുടെ സംഘത്തിന് നേരെയായിരുന്നു ആക്രമണം. കല്ലേറിൽ ചില സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഭീകരനായ തങ്കിയോയെ വധിച്ചതിനാണ് സിആർപിഎഫിനെതിരെ സംഘം പ്രതിഷേധം സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മയുടെ വസതിയ്ക്ക് നേരെ പ്രതിഷേധക്കാർ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിആർപിഎഫിന്റെ വാഹനം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Read Also: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും പൂർണ്ണ തൃപ്തി രേഖപ്പെടുത്തി: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button