KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തത് ആയിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1678 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 599 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2095 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9601 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 67 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം: ജവാന്മാർക്ക് പരിക്ക്

തിരുവനന്തപുരം സിറ്റിയിൽ 357 കേസുകൾ രജിസ്റ്റർ ചെയ്തു. 29 പേരാണ് അറസ്റ്റിലായത്. 162 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 184 കേസുകൾ രജിസ്റ്റർ ചെയ്യുകയും 35 പേർ അറസ്റ്റിലാകുകയും 82 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 21 കേസുകളും കൊല്ലം സിറ്റിയിൽ 391 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഇനിയുള്ള ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയ്ക്ക്: പ്രഖ്യാപനവുമായി സുരേഷ് ഗോപി

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 357, 29, 162
തിരുവനന്തപുരം റൂറൽ – 184, 35, 82
കൊല്ലം സിറ്റി – 391, 21, 46
കൊല്ലം റൂറൽ – 21, 21, 211
പത്തനംതിട്ട – 64, 63, 100
ആലപ്പുഴ – 27, 14, 41
കോട്ടയം – 101, 92, 356
ഇടുക്കി – 57, 6, 7
എറണാകുളം സിറ്റി – 101, 25, 20
എറണാകുളം റൂറൽ – 98, 20, 161
തൃശൂർ സിറ്റി – 4, 6, 7
തൃശൂർ റൂറൽ – 18, 16, 60
പാലക്കാട് – 33, 45, 94
മലപ്പുറം – 55, 45, 212
കോഴിക്കോട് സിറ്റി – 7, 7, 4
കോഴിക്കോട് റൂറൽ – 53, 72, 4
വയനാട് – 27, 0, 30
കണ്ണൂർ സിറ്റി – 42, 42, 137
കണ്ണൂർ റൂറൽ – 7, 7, 167
കാസർഗോഡ് – 31, 33, 194

Read Also: കാബൂളിൽ വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ചത് രണ്ട് കുട്ടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button