കോഴിക്കോട് : ഹരിത പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി. കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് വെള്ളയിൽ പോലീസിന്റേതാണ് നടപടി.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ഇതിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ) വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്.
Read Also : സോളാര്‍ കേസിൽ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം: നടന്നത് ബിജെപി-സിപിഎം രാഷ്ട്രീയഗൂഢാലോചനയെന്ന് വിഡി സതീശന്‍
വനിതാ കമ്മീഷനിലും ഹരിത നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഇത് പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനം വനിതാ നേതാക്കൾ നിരസിച്ചിരുന്നു. ഇതേ തുടർന്ന് ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Post Your Comments