തിരുവനന്തപുരം: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സി.ബി.ഐ അന്വേഷിക്കേണ്ടത് ഡോളര്‍ കടത്തുകേസാണെന്നും പിണറായി പ്രതിയായ കേസ് എന്തുകൊണ്ട് സിബിഐയ്ക്ക് വിടുന്നില്ലെന്നും വിഡി സതീശന്‍ ചോദിച്ചു. പിണറായിക്കെതിരെ പ്രതികൾ മൊഴി നൽകിയിട്ടും സി.ബി.ഐ അന്വേഷണത്തിന് തയ്യാറാകാത്തത് ബിജെപി-സിപിഎം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് സോളാര്‍ കേസിൽ സിബിഐ അന്വേഷണം നടത്തുന്നതെന്നും നേതാക്കള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും തങ്ങള്‍ അതിനെ എതിര്‍ത്തില്ലെന്നും നിയമപരമായി നേരിട്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ആ കേസ് നിലനില്‍ക്കില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ കേസ് എന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.
Post Your Comments