Latest NewsIndiaNews

അലിഗഢിന്റെ പേര് ഇനി ഹരിഗഢ്: മാറ്റത്തിനൊരുങ്ങി യുപി

സംസ്ഥാന സര്‍ക്കാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫിറോസാബാദിന്റെ പേര് മാറ്റണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

അലിഗഢ്: അലിഗഢിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം ജില്ലാ പഞ്ചായത്ത് യുപി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഹരിഗഢ് എന്ന് മാറ്റാനാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശിച്ചത്. പേരുമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അലിഗഢ് എന്നത് ഹരിഗഢ് എന്നായി മാറും. തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചെന്നും ചെയര്‍മാന്‍ വിജയ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read Also: ഇന്ത്യ നിര്‍മ്മിച്ച് മോദി ഉദ്ഘാടനം ചെയ്ത അഫ്ഗാന്‍ പാര്‍ലമെന്റില്‍ താലിബാന്റെ വിളയാട്ടം

ക്ഷത്രിയമഹാസഭയാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയത്. സംസ്ഥാന സര്‍ക്കാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫിറോസാബാദിന്റെ പേര് മാറ്റണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നേരത്തെ അലഹാബാദിന്റെ പേര് മാറ്റി പ്രഗ്യാരാജ് എന്നാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button