KeralaCinemaMollywoodLatest NewsNewsEntertainment

‘അമ്മയുടെ അവസ്ഥ ഓർത്ത് പേടിയാകുന്നു’: ശരണ്യ പോയ ശേഷമുള്ള സീമയുടെ അവസ്ഥ പങ്കുവെച്ച് മകൻ

നൊമ്പരങ്ങളുടെ ലോകത്തു നിന്നാണ് ശരണ്യ യാത്രയായത്. ശരണ്യയുടെ ഓർമ്മകൾ മലയാളികൾക്ക് വേദനയായി മാറുമ്പോൾ ഇത്രയും കാലം അവരെ മകളെ പോലെ നോക്കി കൂടെ നിന്ന നടി സീമയ്ക്ക് അതെങ്ങനെയാകും താങ്ങാൻ കഴിയുക? ശരണ്യയുടെ ജീവിതത്തിൽ തണലും താങ്ങുമായി നിന്ന സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് മകൻ വ്യക്തമാക്കുന്നു. സീമ അനുഭവിക്കുന്ന മാനസിക ദുഖം വളരെ വലുതാണെന്ന് വെളിപ്പെടുത്തുകയാണ് മകൻ ആരോമൽ. വീഡിയോയിലൂടെയായിരുന്നു ആരോമലിന്റെ വെളിപ്പെടുത്തൽ.

‘അമ്മ ഇപ്പോഴും സാധാരണ മാനസിക അവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. അമ്മയെ വിളിക്കാനുള്ള ധൈര്യവുമില്ല. ഇപ്പോഴും പൊട്ടിക്കര‍ഞ്ഞു കൊണ്ടിരിക്കുകയാണ്. ആ മരണം കഴിഞ്ഞ് 2ദിവസം കഴിഞ്ഞ് അമ്മയുടെ കൂടെയുള്ളവരെ വിളിക്കുമ്പോൾ വേദനിപ്പിക്കുന്ന വാർത്തകളാണ് അറിയാൻ കഴിഞ്ഞത്. നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല. കരഞ്ഞു തളർന്ന് വല്ലാത്ത അവസ്ഥയിലാണ്. ആരോടും സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. ഇങ്ങനെ പോയാൽ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്ത് പേടിയാകുന്നു.’– ആരോമൽ പറയുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button