KeralaLatest News

മലപ്പുറത്തെ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍, പിടിയിലായത് പണയം വെക്കാൻ ശ്രമിക്കുന്നതിനിടെ

മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വെയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആബിദ് പിടിയിലായത്.

മലപ്പുറം: എടക്കരയിലെ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് അറസ്റ്റിലായത്. മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വെയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് എടക്കരയിലെ ദേവീ ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷണം പോയത്. ക്ഷേത്രവാതില്‍ തകര്‍ത്ത് അകത്തു കടന്നായിരുന്നു മോഷണം. ഭണ്ഡാരവും, ഓഫീസിന്റെ അലമാരിയും ഇയാള്‍ തകര്‍ത്തിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആബിദിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

ആഭരണം പണയം വെയ്‌ക്കുന്നതിനായി ആധാര്‍കാര്‍ഡ് എടുക്കാന്‍ പോകുമ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു മുന്‍പും നിരവധി ക്ഷേത്രങ്ങളില്‍ നിന്നും ആബിദ് ആഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. മോഷണക്കേസില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button