ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം കളിക്കളത്തിൽ വാക്ക്പോരുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സണും. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 17-ാം ഓവറിലായിരുന്നു സംഭവം.
പൂജാരയ്‌ക്കെതിരേ 17-ാം ഓവറിലെ നാലാം പന്തെറിഞ്ഞ ശേഷമാണ് ഇരുവരും മൈതാനത്ത് വാക്ക്പോര് നടത്തിയത്. ആൻഡേഴ്സന്റെ ചില വാക്കുകളാണ് കോഹ്‌ലിയെ പ്രകോപിതനാക്കിയത്. പന്തെറിഞ്ഞ് തിരികെ വരികയായിരുന്ന ആൻഡേഴ്സനോട് ‘നീ വീണ്ടും എന്നെ ചീത്ത വിളിക്കുകയാണോ, ഇത് നിന്റെ വീട്ടുമുറ്റമല്ല’ എന്നായിരുന്നു കോഹ്‌ലിയുടെ വാക്കുകൾ.
Read Also:- ഐപിഎൽ രണ്ടാം പാദത്തിൽ ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കും
ആൻഡേഴ്സൺ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുകയാണെന്നും പ്രായമായവർ അങ്ങനെയാണെന്നും കോഹ്ലി പറഞ്ഞു. കോഹ്‌ലിയുടെ വാക്കുകളെല്ലാം സ്റ്റാമ്പ് ഒപ്പിയെടുക്കുകയും ചെയ്തു. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ആറിന് 181 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് കൂടി അവശേഷിക്കുമ്പോൾ ഇന്ത്യക്ക് 154 റൺസിന്റെ ലീഡ് മാത്രമാണുള്ളത്. റിഷഭ് പന്തും (14), ഇഷാന്ത് ശർമയുമാണ് (4) ക്രീസിൽ.
https://twitter.com/vkohli_cric/status/1426872293989388291
Post Your Comments