കാബൂള്‍: താലിബാന്‍ അഫ്ഗാനിലെ ഭരണം പിടിച്ചതോടെ പ്രദേശത്ത് കുടുങ്ങി കിടക്കുന്നത് 200 ലധികം ഇന്ത്യാക്കാരാണ്. അഫ്ഗാനില്‍ നിന്നും പുറത്തുകടക്കാന്‍ ആഗ്രഹമുള്ള അഫ്ഗാനിസ്ഥാന്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പരിഗണന നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. വിദേശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അടക്കം 200 ഇന്ത്യാക്കാരാണ് അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നത്. നഗരം താലിബാന്‍ പിടിച്ചെടുത്ത ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ പ്രതികരിക്കുന്നത്. താലിബാന്‍ കാബൂളില്‍ എത്തിയതോടെ രാജ്യത്ത് നിന്നും പുറത്തുകടക്കാന്‍ ഇന്ന് വിമാനത്താവളത്തില്‍ വലിയതിരക്കായിരുന്നു.
Read Also : അമേരിക്കയുടെ ആവശ്യപ്രകാരം പാകിസ്ഥാന്‍ മോചിപ്പിച്ച താലിബാന്‍ നേതാവ്, നിയുക്ത അഫ്ഗാന്‍ പ്രസിഡന്റ് ആകുമ്പോൾ
വിമാനത്തില്‍ കയറാന്‍ ആള്‍ക്കാര്‍ ഓടുകയും തിക്കും തിരക്കും കൂട്ടുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താത്ക്കാലികമായി അഫ്ഗാനിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. അഫ്ഗാനിലുള്ള ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ ഹിന്ദു – സിഖ് സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യാക്കാരേയും നാട്ടില്‍ എത്തിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് അഞ്ചുപേര്‍ മരണമടയുകയും ചെയ്തു.
Post Your Comments