കാബൂൾ : കാടത്ത നിയമങ്ങൾ നടപ്പിലാക്കി കൊണ്ട് അഫ്‌ഗാന്റെ അധികാര പരിധിയിലേയ്ക്ക് കടക്കുകയാണ് താലിബാൻ. അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ നിന്നും പിൻവാങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് താലിബാൻ അഫ്‌ഗാന്റെ അധികാരം ഘട്ടം ഘട്ടമായി താലിബാൻ പിടിച്ചെടുത്തത്. പ്രസിഡന്റ് പാലസ് പിടിച്ചെടുത്ത താലിബാന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. നിയുക്ത അഫ്ഗാന്‍ പ്രസിഡന്റ് ആയി എത്തുന്ന അബ്ദുള്‍ ഗനി ബരാദർ ആണെന്ന് റിപ്പോർട്ടുകൾ.
മുല്ലാ ഉമറിന്റെ വിശ്വസ്തനും താലിബാന്‍ സഹസ്ഥാപകനുമാണ് അബ്ദുള്‍ ഗനി ബരാദർ. അമേരിക്കയുടെ ആവശ്യപ്രകാരമാണ് പാകിസ്ഥാന്‍ ജയിലില്‍ നിന്ന് ബരാദറിനെ മോചിപ്പിക്കുന്നത്. ബരാദർ മോചിതനായി കൃത്യം മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം, അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ഹൈബത്തുള്ള അഖുന്‍സാദയാണ് താലിബാന്റെ പരമോന്നത നേതാവ്. എന്നാൽ ബരാദറാണ് ഭീകര സംഘടനയുടെ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ബരാദര്‍ അധികാരത്തിലേറുമ്പോള്‍, അഫ്ഗാനിസ്ഥാന്‍ പൂർണ്ണമായും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുമെന്നു സൂചന.
read also: അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തിലായതോടെ കാബൂളില്‍ അമേരിക്കന്‍ പതാക താഴ്ത്തി
1968ൽ ഉറുസുഗന്‍ പ്രവിശ്യയില്‍ ജനിച്ച ബരാദര്‍ സഹോദരനായ മുഹമ്മദ് ഒമറുമായി ചേര്‍ന്ന് കാണ്ഡഹാറില്‍ ഒരു മദ്രസ സ്ഥാപിച്ചു. പിന്നാലെ താലിബാന്‍ സ്ഥാപിതമായി. ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 1996ല്‍ പാകിസ്ഥാന്റെ അകമഴിഞ്ഞ പിന്തുണയുടെ ബലത്തില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തു. താലിബാന്‍ ഭരണകൂടത്തില്‍ ആഭ്യന്തര സഹമന്ത്രിയായി ബരാദര്‍ ചുമതലയേറ്റു. എന്നാൽ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ബരാദറിന്റെ നീക്കങ്ങളെ ഭയപ്പെട്ടിരുന്നു. അതാണ് 2010ല്‍ ബരാദറിനെ അറസ്റ്റിനു പിന്നിൽ. സിഐഎ സമ്മര്‍ദത്തിന് വഴങ്ങിയാണ് പാകിസ്ഥാന്‍ ബരാദറിനെ അറസ്റ്റ് ചെയ്തത്.
2018ല്‍ ട്രംപിന്റെ മാറിയ അഫ്ഗാന്‍ നയത്തെ തുടര്‍ന്ന് അമേരിക്ക ബരാദറിനെ വിട്ടയക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയുമായി നടത്തിയ സമാധാന ചര്‍ച്ചകളില്‍ താലിബാന്‍ ആദ്യം മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഒന്നാണ് ബരാദറിന്റെ മോചനം. അതിന്റെ ഫലമായി 2018 ഒക്ടോബറില്‍ പാകിസ്ഥാന്‍ ബരാദറിനെ ജയില്‍ മോചിതനാക്കി. മൂന്നു വർഷങ്ങൾക്ക് പിന്നാലെ അഫ്‌ഗാന്റെ അധികാര പദവിയിലേക്ക് തിരിച്ചെത്തുകയാണ് ബരാദര്‍.
Post Your Comments