Latest NewsIndiaNews

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു: 19കാരിയെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്താന്‍ അച്ഛന്റെ ശ്രമം

ജൂലായ് പതിനാറിന് പ്രിയങ്ക മുഹമ്മദിനൊപ്പം ഒളിച്ചോടി വിവാഹിതരായി.

ചെന്നൈ: ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. തമിഴ്‌നാട്ടിലെ അവിനാശിയിലാണ് സംഭവം. മദ്യപിച്ചെത്തിയ പിതാവാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതെന്ന് അവിനാശി പൊലീസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക് തങ്കം പറഞ്ഞു.

സംഭവത്തിൽ പൂരജ എന്നയാൾ പിടിയിലായി. പതിനഞ്ച് വര്‍ഷം മുന്‍പ് തൂത്തുക്കുടിയില്‍ നിന്ന് പെയിന്റിങ് ജോലിക്കായി തിരുപ്പൂരിലെ അവിനാശിയില്‍ എത്തിയതാണ് ഇയാള്‍. ഒരുവസ്ത്രനിര്‍മ്മാണശാലയിലെ ജീവനക്കാരനായ മുഹമ്മദ് യാസിനുമായി പൂരജയുടെമകള്‍ പ്രിയങ്ക പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുളള പ്രണയത്തെ പിതാവ് എതിര്‍ത്തിരുന്നു. തുടർന്ന് പ്രിയങ്കയെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലായ് പതിനാറിന് പ്രിയങ്ക മുഹമ്മദിനൊപ്പം ഒളിച്ചോടി വിവാഹിതരായി.

read also: താലിബാനുമായി ചങ്ങാത്തമാകാം എന്നതാണ് ചൈനയുടെ നയതന്ത്രമെങ്കിൽ അതിനെ പൈശാചികതയായി മാത്രമേ കാണാനാകൂ: വൈറൽ കുറിപ്പ്

ശനിയാഴ്ച പൂജാര യുവതി താമസിക്കുന്ന ഇടത്തെത്തി. മദ്യപിച്ചു എത്തിയ ഇയാൾ യുവതിയെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതിന് ശേഷം അയാള്‍ ഓടിപ്പോകുകയും ചെയ്തു. അയല്‍വാസികള്‍ പ്രിയങ്കയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button