KollamKeralaNattuvarthaLatest NewsNews

ചെരിപ്പ് കൊണ്ട് മുഖത്തടിച്ചു, പത്തുവയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത, ദൃശ്യങ്ങൾ പുറത്ത്

കരുനാഗപ്പള്ളി ആലപ്പാടാണ് സംഭവം.

കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തുവയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. മദ്യലഹരിയിലായിരുന്ന അച്ഛന്‍ കുട്ടിയെ ചെരിപ്പ് കൊണ്ട് മുഖത്തടിച്ചു. ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കുന്നതിനിടെയാണ് മര്‍ദ്ദനം.

read also: ലഹരിവേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ

കരുനാഗപ്പള്ളി ആലപ്പാടാണ് സംഭവം. മദ്യലഹരിയിലായിരുന്ന സിന്ധുജന്‍ കുട്ടിയെ ക്ലോക്കിലെ സമയം പഠിപ്പിക്കുകയായിരുന്നു. കുട്ടിക്ക് എളുപ്പത്തില്‍ ഇത് പഠിച്ചെടുക്കാന്‍ സാധിച്ചില്ല. തുടർന്ന് പ്രകോപിതനായ സിന്ധുജന്‍ ചെരിപ്പ് ഉപയോഗിച്ച്‌ കുട്ടിയുടെ മുഖത്തടിക്കുകയും കൈകള്‍ കൊണ്ട് മുഖത്തും ശരീരത്തും മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിച്ചു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സിന്ധുജനെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button