കാബൂള്‍: ഒരു രാജ്യത്തെ ഒന്നടങ്കം ഭീകരര്‍ കൈപ്പിടിയിലാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനാകുന്നത്. ഓരോ ദിവസവും വിവിധ മേഖലകള്‍ താലിബാന്‍ കീഴടക്കുന്ന വാര്‍ത്തകളാണ് അഫ്ഗാനില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുക്കാനും താലിബാന് സാധിച്ചു. എന്നാല്‍, ഒരു രാജ്യത്തിന്റെ സൈന്യത്തെ കണ്ണടച്ചു തുറക്കും മുന്‍പ് കീഴടക്കാന്‍ താലിബാന് സാധിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ച് തുടങ്ങിയിരിക്കുന്നു.
താലിബാന് കരുത്ത് പകരുന്നത് ചില ഗള്‍ഫ് രാജ്യങ്ങളാണെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനത്തേയ്ക്ക് ചൈനയുടെ പേരാണ് ഉയര്‍ന്ന് വരുന്നത്. അമേരിക്കന്‍ സൈന്യത്തെ നേരിടാന്‍ ആവശ്യമായ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് താലിബാന്‍ നേതാക്കള്‍ അടുത്തിടെ ചൈനയിലെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.
ഇക്കഴിഞ്ഞ ജൂലൈ 28ന് ഒന്‍പതംഗ താലിബാന്‍ സംഘം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളെ നേരിടാന്‍ മിസൈലുകളും അത്യാധുനിക ആയുധങ്ങളും വേണമെന്നതായിരുന്നു താലിബാന്റെ ആവശ്യം. ഇതിന് പുറമെ, ഇടത്തരം റേഞ്ചുള്ള സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ സ്വന്തമാക്കാനും താലിബാന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായി.
ചൈനയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗാനിയും പങ്കെടുത്തിരുന്നു. എന്നാല്‍, താലിബാന്റെ ആവശ്യങ്ങള്‍ ചൈന അംഗീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിന് മുന്‍പും നിരവധി തവണ താലിബാന്‍ നേതാക്കള്‍ ചൈന സന്ദര്‍ശിച്ചിരുന്നതായാണ് സൂചന. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് താലിബാന് എല്ലാ സഹായങ്ങളും നല്‍കിയത് പാകിസ്ഥാനും ചൈനയുമാണെന്നാണ് വ്യക്തമായിരിക്കുന്നത്.
ഇതിനിടെ, കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തു. ഇതുവഴി താലിബാന്‍ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറി. അഫ്ഗാന്‍ ജനതയുടെ സ്വന്തം വിധി സ്വതന്ത്രമായി നിര്‍ണയിക്കാനുള്ള അവകാശത്തെ ചൈന ബഹുമാനിക്കുന്നുവെന്നും അഫ്ഗാനിസ്താനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം വികസിപ്പിക്കാന്‍ തയ്യാറാണെന്നും വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ അഫ്ഗാന്‍ ഭരിക്കുന്നത് താലിബാനാണ്. ആയതിനാല്‍ ചൈന പരസ്യമായി പിന്തുണ നല്‍കുന്നത് താലിബാനാണെന്ന് വ്യക്തമായിരിക്കുകയാണ്.
Post Your Comments