NattuvarthaLatest NewsKeralaNewsIndia

സുപ്രീം കോടതി പരിസരത്ത് യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിങ്കളാഴ്ച ഉച്ചയോടെ ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം

ഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം നടന്നത്. സുപ്രീം കോടതി പരിസരത്തേയ്ക്ക് പ്രവേശിക്കാനായി എത്തിയ യുവതിയെയും യുവാവിനെയും കവാടത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.

തുടർന്ന് മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാൽ കോടതിയിലേക്ക് ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇതിന് പിന്നാലെ ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇരുവരെയും പോലീസ് വാനിൽ കയറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button