തിരുവനന്തപുരം: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം സിപിഎം ദേശീയ പതാക ഉയർത്തുന്നത് വലിയ വാർത്തയായിരുന്നു. ഇതിനെ തുടർന്ന് ട്രോളുകളും അഭിനന്ദനങ്ങളും വിമർശനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ചർച്ചകൾ. ഇതിൽ ഇന്ന് ട്രോളന്മാർക്ക് ചാകരയായി വിവിധ പാർട്ടികളിലെ നേതാക്കളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതിൽ സിപിഎം പാർട്ടി ഓഫീസിനു മുന്നിൽ നടക്കുന്ന ഒരു സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇതിൽ ഒരു വിദ്യാർത്ഥി സ്വാതന്ത്ര്യ സമര നേനാനികളായ മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനേയും സരോജിനി നായിഡുവിനേയും മറ്റും എടുത്തു പറയുമ്പോൾ നേതാവ് കുട്ടിയെ തോണ്ടിയിട്ട് കമ്യൂണിസ്റ്റ് നേതാക്കളുടെ പേര് പറയാൻ പറയുകയായിരുന്നു.
തുടർന്ന് കുട്ടി ഇഎംഎസ് എ കെ ജി തുടങ്ങിയ നേതാക്കളും നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം എന്ന് വീണ്ടും കുട്ടി എടുത്തു പറയുകയായിരുന്നു.
വീഡിയോ കാണാം:
Post Your Comments