Latest NewsIndiaNews

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം: ജവാന് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം. ശ്രഗീനഗറിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. പരിക്കേറ്റ് ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്.

Read Also: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു : കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായത് 11 പേര്‍

അതേസമയം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ആക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരരുടെ സംഘത്തെ ജമ്മു കശ്മീർ പോലീസ് പിടികൂടിയിരുന്നു. നാല് ജെയ്ഷെ ഭീകരരെയും അവരുടെ കൂട്ടാളികളേയുമാണ് പോലീസ് പിടികൂടിയത്.

ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ ശേഖരിക്കാനും കശ്മീരിലെ മറ്റ് ജെയ്‌ഷെ ഭീകരർക്ക് വിതരണം ചെയ്യാനും ജമ്മുവിൽ ഐഇഡി സ്ഥാപിച്ച് ബോംബാക്രമണം നടത്താനുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. നിരവധി ആയുധങ്ങളും സ്‌ഫോടക ശേഖരങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ജമ്മു കശ്മീരിൽ ജാഗ്രതയും സുരക്ഷയും കർശനമാക്കിയിരിക്കുകയാണ്.

Read Also: പാക് ജനതയ്ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് ക്രിക്കറ്റ് താരം കമ്രാന്‍ അക്മൽ: മൂന്നു അക്ഷരങ്ങള്‍ വിട്ടുപോയി, പരിഹാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button