പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാടാണ് സംഭവം. ആനക്കരയ്ക്കടുത്ത കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യ ബേബി ഫെമിന (37) മകൻ ഷെരീഫ് (7) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഫെമിന അപകടത്തിൽപ്പെട്ടത്. നാട്ടുകാരെത്തിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Post Your Comments