KeralaLatest NewsIndia

‘ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമരത്തിന്റെ ഉല്‍പന്നമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ – എം.എ. ബേബി

അതിരൂക്ഷമായ അടിച്ചമര്‍ത്തല്‍ നേരിട്ടു കൊണ്ടാണ് കമ്യൂണിസ്റ്റുകാരും മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പോരാടിയതെന്ന് അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ബ്രിട്ടീഷുകാരുടെയും അവരുടെ കൂട്ടാളികളുടെയും അതിരൂക്ഷമായ അടിച്ചമര്‍ത്തല്‍ നേരിട്ടു കൊണ്ടാണ് കമ്യൂണിസ്റ്റുകാരും മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പോരാടിയതെന്ന് അദ്ദേഹം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ നടത്തിയ അതിദീര്‍ഘവും ത്യാഗോജ്ജ്വലവുമായ കോളനി വിരുദ്ധ സമരത്തിന്റെ ഫലമാണ് നാം ഇന്ന് ജീവിക്കുന്ന സ്വതന്ത്ര ഇന്ത്യ. വിവിധ കാലത്തും വിവിധ ധാരകളിലുമായി ഇന്ത്യയുടെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ സമരത്തില്‍ അണിനിരന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഒരിക്കലും പങ്കെടുക്കാത്ത ഒരു വിഭാഗം ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടനകള്‍ ആയിരുന്നു.

അവര്‍ ഇന്ന് ഇന്ത്യയുടെ കോളണി വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ വളച്ചൊടിച്ച് സ്വന്തം കൈപ്പിടിയില്‍ ആക്കാന്‍ നോക്കുമ്പോള്‍ മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ക്കുപരിയായി കോളനി വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ പുരോഗമനവാദികള്‍ ഉര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button