Latest NewsKerala

ദേശീയപതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വിവാദം

പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായത് മനസ്സിലായത്.

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനത്തില് ദേശീയ പതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ആദ്യം ഉയർത്തിയത് തലതിരിഞ്ഞായിരുന്നു. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായത് മനസ്സിലായത്.

ഇതോടെ തെറ്റ് മനസിലായ ഉടൻ അദ്ദേഹം തിരുത്തുകയും ചെയ്‌തു. അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയർത്തി. എന്നാൽ പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയത് കൊണ്ട് സംഭവിച്ച പിഴവായിരുന്നു അത് .

ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളാകുകയും ചെയ്‌തു. സിപിഎം എകെജി സെന്ററിൽ പതാക ഉയർത്തിയതിന് ട്രോളിയും സ്വാഗതം ചെയ്തും രാവിലെ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇതിന്റെ പകരമെന്നോണം ഇടതു സൈബർ അണികളും മറ്റു എതിർ പാർട്ടി അണികളും ഇത് ആഘോഷമാക്കിയിരിക്കുകയാണ്.

അതേസമയം സിപിഎം ഉയർത്തിയ ദേശീയ പതാക സിപിഎം പാർട്ടി കൊടിയേക്കാൾ താഴ്ത്തി കെട്ടിയതു നിയമപരമായി തെറ്റാണെന്നു പലരും ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഇത് ദേശീയ പതാകയെ അപമാനിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button