ചെന്നൈ: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കാമുകനായ സൂര്യ ഒളിവിൽ പോയിട്ടുണ്ടാകാമെന്നാണ് പോലീസ് കണ്ടെത്തൽ. യുവതിയുമായി യുവാവ് നിരന്തരം വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകി.
ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് ഫേസ്‌ബുക്ക് കാമുകനായ യുവാവിനൊപ്പം കുറച്ച് മാസങ്ങൾക്ക് മുൻപ് ആണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഒളിച്ചോടിയത്. തമിഴ്‌നാട് കൃഷ്ണഗിരിയിൽ ഇരുവരും വിവാഹം കഴിക്കാതെ ഒന്നിച്ച് കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്ര നിർമാണ ശാലയിൽ രഞ്ജിനി നാല് മാസത്തോളം ജോലി ചെയ്തിരുന്നു. ഇക്കാലമത്രെയും ഇരുവരും സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
Also Read:75-ാം വർഷത്തിലെങ്കിലും സിപിഎമ്മിന് വിവേകം ഉദിച്ചതിൽ സന്തോഷമുണ്ട് : കെ സുരേന്ദ്രൻ
എന്നാൽ, അടുത്തിടെ യുവതി ഡൽഹിയിലേക്ക് പോയിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് മടങ്ങി വന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹിച്ചിരുന്നു. ഒരാഴ്ചയായി ഇരുവരും തർക്കമായിരുന്നുവെന്നും സൂര്യ രഞ്ജിനിയെ അസഭ്യം പറയുമായിരുന്നുവെന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകി. രഞ്ജിനി ഡൽഹി യാത്രയെ കുറിച്ചുള്ള വിവരങ്ങൾ സൂര്യയിൽ നിന്നും മറച്ചുവെച്ചിരുന്നു. എന്തിനു പോയി എന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്. എത്ര ചോദിച്ചിട്ടും തന്റെ യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്താൻ യുവതി തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.
വഴക്കിനെ തുടർന്ന് കാണാതായ രഞ്ജിനിയുടെ മൃദദേഹം കത്തി കരിഞ്ഞ നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടർന്ന് താൻ ആത്മഹത്യ ചെയ്യുകയാന്നെന്ന് എഴുതിവെച്ച കുറിപ്പ് പോലീസ് കണ്ടെടുത്തു. രഞ്ജിനിയുടെ മരണത്തിന് ശേഷം ഒളിവിൽ പോയ സൂര്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവതി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
Post Your Comments