NattuvarthaLatest NewsKeralaNews

നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും: എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെതിരെ ഹരിത നേതാവ്

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെ എണ്ണം ഉണ്ടെന്ന് കരുതി തന്റെ നേർക്ക് വരേണ്ട

മലപ്പുറം: എംഎസ്എഫ് ജില്ല പ്രസിഡൻറിനെ വെല്ലുവിളിച്ച് വിളിച്ച് ഹരിത നേതാവ്. മലപ്പുറം ജില്ലയിലെ പ്രമുഖ ഹരിത നേതാവായ ആഷിഖ ഖാനമാണ് തനിക്കെതിരായ പരാമർശങ്ങൾ തെളിയിക്കാൻ എംഎസ്എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചത്. നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും എന്താണ് ചാറ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ആഷിഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെ എണ്ണം ഉണ്ടെന്ന് കരുതി തന്റെ നേർക്ക് വരേണ്ടെന്നും സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥയുണ്ടെങ്കിൽ ഈ ഞരമ്പ് രോഗിയെ പുറത്താക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയാറാകണമെന്നും ആഷിഖ പറയുന്നു.

നേരത്തെ, ആഷിഖ ഖാനത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദ രേഖ പുറത്തുവന്നിരുന്നു. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങൾ തനിക്ക് വാട്സ് ആപിൽ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഇവർ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നും എംഎസ്എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ ശബ്ദ രേഖയിൽ പറയുന്നു. ഇതിനെതിരെയാണ് ഹരിത അംഗവും തളിപ്പറമ്പ് സർ സയിദ് കോളജിലെ എംഎസ്എഫ് യൂനിറ്റ് വൈസ് പ്രസിഡൻറുമായ ആഷിഖ രംഗത്ത് എത്തിയത്.

എസിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മോദിയുടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന ആശയം ആര്‍എസ്‌എസിന്റെ അഖണ്ഡഭാരതമെന്ന ആശയത്തിന്‌ സമാനമാനം: പ്രകാശ് കാരാട്ട്

മിസ്റ്റർ കബീർ മുതുപറമ്പ, നിങ്ങൾ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത്. ഞാൻ വെല്ലുവിളിക്കുകയാണ് നിങ്ങളെ, എന്താണ് ഞാൻ നിങ്ങളുമായിട്ട് മോശമായിട്ട് ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാൻ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തർത്ഥത്തിലാണ് നിങ്ങൾ എനിക്കെതിരെ അപവാദ കഥകൾ മെനയുന്നത്. നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട.

കഴിഞ്ഞ ഒന്നര വർഷത്തിനിടക്ക് ഒരിക്കൽ പോലും ഞാനെന്റെ വാട്ട്സാപ്പ് ക്ലിയർ ചാറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ മെസ്സേജ് ആണോ അതെല്ലാം ഇതിൽ തന്നെ ഉണ്ട്.
പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേർക്ക് വരേണ്ട!!! സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം!

സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ സംഘത്തിലെ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ

ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാൽ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..!!!!
പ്രിയപ്പെട്ട സംഘടനാ സുഹൃത്തുക്കൾ ക്ഷമിക്കുക,
എന്റെ വ്യക്തിത്വത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിനെതിരെ എനിക്ക് പ്രതികരിച്ചേ മതിയാകൂ!!!
ആഷിഖ ഖാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button