ന്യൂഡൽഹി : രാജ്യത്തെ സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആൺകുട്ടികൾക്ക് സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാൻ നമ്മുടെ നാട്ടിൽ പ്രയാസമില്ല. മുമ്പ്, സൈനിക് സ്കൂളുകളിൽ ആൺകുട്ടികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ, അവർക്ക് മാത്രമാണ് സൈനിക പരിശീലനം നൽകിയിരുന്നത്. എന്നാൽ, രാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന പെൺമക്കൾക്കും പരിശീലനം നേടി ഉന്നത സൈനിക പദവി നേടാൻ ഇനി തടസ്സമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിൽ ചേർന്നോ അല്ലെങ്കിൽ ഒരു സൈനിക ഓഫീസർ ആയോ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ പെൺമക്കൾക്കും ഇവിടെ പ്രവേശനം നേടാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also : ഇങ്ങനെ പ്രലോഭിപ്പിച്ചാൽ ആരായാലും ഒന്ന് പീഡിപ്പിച്ച് പോകും: മമ്മൂട്ടി ചിത്രം പങ്കുവെച്ച് ആരാധിക, വിമർശനം
താൽപ്പര്യമുള്ള പെൺകുട്ടികൾ ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിൽ (AISSEE) വിജയിക്കണം. ഈ പരീക്ഷയിലൂടെ, വിദ്യാർത്ഥികൾക്ക് ആറാം ക്ലാസിലും ഒൻപതാം ക്ലാസിലും സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാം. പരീക്ഷയിൽ വിജയിച്ചാൽ പെൺകുട്ടികൾ്കക്കും സൈനിക് സ്കൂളുകളിൽ പ്രവേശനം ലഭിക്കും. ഈ ക്ലാസുകളിലെ പ്രവേശനത്തിന്, വിദ്യാർത്ഥിയുടെ പ്രായം കുറഞ്ഞത് 10 മുതൽ 12 വയസ്സ് വരെ ആയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ sainikschooladmission.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം .ഒ.എം.ആർ അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ.
Post Your Comments