Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest NewsKeralaNewsEntertainment

ഇങ്ങനെ പ്രലോഭിപ്പിച്ചാൽ ആരായാലും ഒന്ന് പീഡിപ്പിച്ച് പോകും: മമ്മൂട്ടി ചിത്രം പങ്കുവെച്ച് ആരാധിക, വിമർശനം

മമ്മൂട്ടിയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം, എഴുപത് വയസ്സാകാൻ പോകുന്ന ആളാണ് കണ്ടാൽ പറയുമോ? എന്ന് തുടങ്ങിയ കമന്റുകൾ കൊണ്ട് ഫേസ്‌ബുക്ക് നിറഞ്ഞു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. താരത്തിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഒരു ആരാധിക ഇട്ട പോസ്റ്റ് ആണ് വൈറലാകുന്നത്. മമ്മൂക്കയുടെ വീടിന്റെ മതിലിന് പൊക്കമുണ്ടോ എന്നും വീട്ടില്‍ പട്ടിയുണ്ടോ എന്നും കൂടെ മമ്മുകയെ ആരെങ്കിലും പീഡിപിച്ചാല്‍ തന്നെ കുറ്റം പറയരുത് എന്നുമായിരുന്നു ആരാധിക പങ്കുവെച്ചത്.

ആരാധികയുടെ അതിര് വിട്ട സ്നേഹ പ്രകടനം വൻ വിമര്ശനത്തിനിടയാക്കിയിരിക്കുകയാണ്. ഒരു നടിയുടെയോ ഒരു പെൺകുട്ടിയുടെയോ ചിത്രത്തിന് താഴെ ഒരു ആൺകുട്ടി ആയിരുന്നു ഇത്തരത്തിൽ ഒരു അഭിപ്രായം നടത്തിയിരുന്നതെങ്കിൽ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നുവെന്നും പുരുഷൻമാർക്ക് ഇരട്ട നീതി പാടില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നു.

Also Read:ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്‌ബുക്ക് കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍: രഞ്ജിനിയുടെ ഡൽഹി യാത്രയിൽ സംഭവിച്ചത്

‘നടിയുടെ ഫോട്ടോ വച്ചു ഒരു പുരുഷൻ പീഡിപ്പിച്ചാൽ കൊള്ളാം, മതിൽ ചാടണം എന്ന് പറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കും ഇരട്ട നീതി പാടില്ല’, എന്നാണ് ചിലർ പോസ്റ്റിന് മറുപടിയിട്ടത്. ഇവിടെ ആണുങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലേ എന്നും ചിലര്‍ ചോദിച്ചു. എന്തു തമാശയാണെങ്കിലും ഇത്തരം പീഡന തമാശകള്‍ ഒരിക്കലും നല്ലതല്ല എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

വിമർശനത്തിനിടയാക്കിയ കുറിപ്പ് ഇങ്ങനെ:

‘ഇങ്ങേരുടെ വീട്ടിലെ മതിലിന്‍റെ പൊക്കം ഒരുപാട് കൂടുതൽ ആണോ ആവോ. അല്ല പൊക്കം എത്ര എന്നൊരു ഊഹം ഉണ്ടേൽ മതിൽ ചാടാൻ എളുപ്പമായിരുന്നു. അല്ല ഇങ്ങേരുടെ വീട്ടിൽ പട്ടിയുണ്ടാകുമോ. അല്ല കഷ്ടപ്പെട്ട് മതില് ചാടിയിട്ട് പട്ടിയുടെ കടിയും കൊണ്ട് വന്നിട്ട് കാര്യമില്ലലോ, അല്ലെ ഇങ്ങേരു ഇങ്ങനെ ഒക്കെ തുടങ്ങിയാൽ മനുഷ്യൻ മതിൽ ചാടാതെയിരിക്കുന്നതെങ്ങനെയാണ്. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇയ്യാൾ വല്ല പീഡനത്തിന് ഇരയായാൽ എന്നെ കുറ്റം പറയരുത്, ഇമ്മാതിരി പ്രേലോഭിപ്പിച്ചാൽ ആരായാലും ഒന്ന് പീഡിപ്പിച്ച് പോകും പുല്ല്’, എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ആരാധിക ഫേസ്ബുക്കിൽ കുറിച്ചത്.

എന്നാൽ പോസ്റ്റിനെതിരെ രൂക്ഷമായ വിമർശനം വന്നതോടെ യുവതി പിന്നീട് പോസ്റ്റിലെ പീഡനം എന്നത് മാറ്റി സ്നേഹബന്ധം എന്ന് തിരുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button