Latest NewsNewsIndiaCrime

ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു: ഉടൻ ആശുപത്രിയിലെത്തി ആഭ്യന്തരമന്ത്രി

വിദ്യാര്‍ഥിനി റോഡിലൂടെ നടന്നുപോകുമ്പോഴാണ് ആക്രമണം.

ഹൈദരാബാദ്: പട്ടാപ്പകല്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലാണ് ഗുണ്ടൂര്‍ നഗരത്തിലാണ് സംഭവം. കൊലപാതക വിവരം അറിഞ്ഞ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആഭ്യന്തരമന്ത്രി എം സുചാരിത എത്തി, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

read also: അമ്മായിയമ്മയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാക്കിലാക്കി കുളത്തില്‍ കുഴിച്ചുമൂടി: പ്രതി പിടിയിൽ

വിദ്യാര്‍ഥിനി റോഡിലൂടെ നടന്നുപോകുമ്പോഴാണ് ആക്രമണം. ബൈക്കിലെത്തിയ യുവാവ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കത്തികൊണ്ട് തുടര്‍ച്ചയായി കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. നാട്ടുകാര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബൈക്കിലെത്തി വിദ്യാര്‍ഥിനിയെ ആക്രമിച്ച അജ്ഞാതന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ പ്രതിയെ സംബന്ധിച്ച്‌ നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button