Latest NewsIndiaNewsCrime

അമ്മായിയമ്മയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാക്കിലാക്കി കുളത്തില്‍ കുഴിച്ചുമൂടി: പ്രതി പിടിയിൽ

മതിലില്‍ തല ഇടിപ്പിച്ചാണ് 85കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു

മുംബൈ: 85 വയസുള്ള അമ്മായിയമ്മയെയും അവരുടെ സഹോദരിയെയും കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ 54കാരന്‍ പിടിയിൽ. മഹാരാഷ്ട്രയിലാണ് സംഭവം. അമ്മായിയമ്മയെയും അവരുടെ സഹോദരിയെയും കൊലപ്പെടുത്തിയ മൃതദേഹം കഷ്ണങ്ങളാക്കി വറ്റി കിടക്കുന്ന കുളത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. ഒരു മാസം മുന്‍പ് ലത്തൂരില്‍ നടന്ന സംഭവത്തിൽ പ്രതി രാജു നാരായങ്കര്‍ അറസ്റ്റിൽ.

പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കുടുംബാംഗങ്ങള്‍ അടുത്തുള്ള ഗ്രാമത്തില്‍ പോയിരുന്ന സമയത്താണ് പ്രതി ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

read also: മോദിയുടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന ആശയം ആര്‍എസ്‌എസിന്റെ അഖണ്ഡഭാരതമെന്ന ആശയത്തിന്‌ സമാനമാനം: പ്രകാശ് കാരാട്ട്

ഗ്രാമത്തിൽ പോയ ബന്ധുക്കൾ വീട്ടില്‍ തിരിച്ചെത്തിയ ശേഷം സഹോദരിമാര്‍ എവിടെ പോയി എന്ന് അന്വേഷിച്ചു. എന്നാൽ അവരെക്കുറിച്ചു അറിയില്ലെന്നാണ് രാജു പറഞ്ഞത്. തുടർന്ന് ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ആരോടും ഒന്നും പറയാതെ രാജു വീട് വിട്ടിറങ്ങിയതിൽ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചൂരൽ അഴിഞ്ഞത്‌.

മതിലില്‍ തല ഇടിപ്പിച്ചാണ് 85കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ സഹോദരിയെ പ്രതി കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിലാക്കി. സമീപത്തെ വറ്റിവരണ്ട കുളത്തില്‍ പ്രതി മൃതദേഹം കുഴിച്ചുമൂടി. മഴ ശക്തമായതിനെ തുടര്‍ന്ന് കുളം നിറഞ്ഞു. കുളം വറ്റിച്ച ശേഷമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button