റായ്പൂർ: ഛത്തീസ്ഗഡിന് പുതിയതായി നാല് ജില്ലകൾ കൂടി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഖേലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൊഹ്ല മൻപൂർ, ശക്തി, സംരംഗഡ് ബിലൈഗഡ്, മാനേന്ദ്രഗഡ് എന്നിവയാണ് പുതിയ നാല് ജില്ലകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 32 ആയി. 18 താലൂക്കുകളും അദ്ദേഹം പുതുതായി പ്രഖ്യാപിച്ചു.
Read Also: ‘നീയടക്കമുള്ള ചാണക സംഘികള്‍ എന്റെ സഹോദരി അല്ല’: അധിക്ഷേപ കമന്റിട്ട സഖാവിന് കിടിലൻ മറുപടിയുമായി സാധിക
75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് റായ്പൂരിലെ പോലീസ് പരേഡ് ഗ്രൗണ്ടിലെത്തിയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. സംസ്ഥാനത്തെ ജനങ്ങൾക്ക് അദ്ദേഹം സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി പോരാടിയ എല്ലാ രക്തസാക്ഷികൾക്കും സൈനികർക്കും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.
Read Also: നാല് വശങ്ങളിൽ നിന്നും കാബൂളിനെ വളഞ്ഞ് താലിബാൻ: അഫ്ഗാൻ സൈന്യത്തോട് പിന്മാറാൻ മുന്നറിയിപ്പ്
Post Your Comments