കൊച്ചി: അരൂര്‍-ചേര്‍ത്തല ദേശീയപാത നിര്‍മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ദേശീയപാത നിര്‍മാണത്തിൽ കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ മന്ത്രി അവിടെ പരിശോധന നടത്തിയതാണെന്നും മുന്‍ മന്ത്രി ജി. സുധാകരന് നല്ല രീതിയിലാണ് കാര്യങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ചെയ്തതിന്റെ തുടര്‍ച്ചയാണ് തനിക്കും ചെയ്യാനുള്ളതെന്നും റിയാസ് കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ പൊതുമരാമത്ത് വകുപ്പിന് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് റിയാസ് വ്യക്തമാക്കി. ദേശീയപാത അതോറിറ്റിയാണ് അവിടെ സ്ഥലം എടുത്തതെന്നും അവിടെ കുഴിയുണ്ടായാല്‍ നിർമ്മാണപ്രവർത്തനങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണെന്നും റിയാസ് പറഞ്ഞു.
Post Your Comments