Onam 2021KeralaNattuvarthaLatest NewsNews

‘വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം’: വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പ്

ഓഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഓണാഘോഷം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ഓഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും.

ലോകത്തെല്ലായിടത്തുമുള്ള മലയാളികളെയും പങ്കാളികളാക്കി വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന സന്ദേശത്തോടെ വിനോദ സഞ്ചാര വകുപ്പ് വെർച്വൽ ആയി നടത്തുന്ന ഓണപ്പൂക്കള മത്സരമാണ് ഇത്തവണ ശ്രദ്ധേയം. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളെയും ഒത്തൊരുമിച്ച് ഓണപ്പൂക്കളമത്സരത്തിൽ പങ്കാളികളാക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.

വിവിധ വകുപ്പ് മന്ത്രിമാർ, സ്പീക്കർ, ജനപ്രതിനിധികൾ, സർക്കാർ ഓഫീസുകൾ, ജീവനക്കാർ തുടങ്ങിയവരും മത്സരത്തിൽ പങ്കെടുക്കും. പൂക്കളത്തിന്റെ ഫോട്ടോ കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട പേജിൽ അപ്ലോഡ് ചെയ്തു മത്സരത്തിൽ പങ്കാളികളാകാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ടൂറിസം വകുപ്പ് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button