വാഷിംഗ്ടൺ: രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാനൊരുങ്ങി അമേരിക്ക. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി. കോവിഡിന്റെ ഡെൽറ്റ വകഭേദം അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് യുഎസ് റെഗുലേറ്റർമാർ അറിയിച്ചു.
ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകൾക്കാണ് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്സിൻ നൽകാൻ എഫ്ഡിഎ അനുമതി നൽകിയത്. കോവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹര്യത്തിൽ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ ഗുരുതരമായ രോഗത്തിന് സാധ്യതയുണ്ടെന്ന് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്കോക്ക് വ്യക്തമാക്കി.
രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് എടുക്കാൻ പാടുള്ളൂവെന്നാണ് എഫ്ഡിഎയുടെ നിർദ്ദേശം.
Read Also: വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: ആശ്വാസ നടപടിയുമായി സഹകരണ വകുപ്പ്
Post Your Comments