Latest NewsNewsIndia

ഐഎസ്‌പി‌ആര്‍ പുറത്തുവിട്ടത് അഭിനന്ദന്‍ വര്‍ദ്ധമാനിന്റെ വ്യാജ വീഡിയോ; നാണംകെട്ട് പാകിസ്ഥാന്‍

ഒരു പാക് യുദ്ധവിമാനം തകര്‍ത്ത ശേഷമാണ് വര്‍ദ്ധമാന്റെ വിമാനം പാകിസ്ഥാനിൽ നിലം പതിച്ചു

ന്യൂഡല്‍ഹി: സമാധാനത്തെ കുറിച്ചും ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ചും ഇന്ത്യയുടെ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാൻ പറഞ്ഞ കാര്യങ്ങൾ എഡി‌റ്റ് ചെയ്‌ത പുതിയ വീഡിയോയുമായി പാകിസ്ഥാന്‍ രംഗത്ത്. 2 മിനുട്ട് മാത്രം ദൈര്‍ഘ്യമുള‌ള വീഡിയോ കുറഞ്ഞത് ഇരുപത് തവണയെങ്കിലും എഡി‌റ്റു ചെയ്‌താണ് പാകിസ്ഥാന്റെ സായുധ സേനയുടെ പബ്ളിക്‌ റിലേഷന്‍സ് വിഭാഗമായ ഐഎസ്‌പി‌ആര്‍ ഈ വ്യാജ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചതിന്റെ രണ്ടാം വാര്‍ഷികം അടുക്കാറാകുമ്ബോഴാണ് ഈ പുതിയ വീഡിയോ പുറത്തുവന്നത്.

read also:ഹെയ്തിയിൽ തടവുകാർ കൂട്ടത്തോടെ ജയിൽചാടി; വസ്ത്രശാല കൊള്ളയടിച്ചതിന് പിന്നാലെ നഗരത്തിൽ കലാപാന്തരീക്ഷം

പുല്‍വാമയില്‍ 40 സിആര്‍‌പിഎഫ് ജവാന്മാര്‍ മരണമടഞ്ഞ ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരരുടെ താവളം ഇന്ത്യ ആക്രമിച്ചിരുന്നു. ഇന്ത്യയില്‍ പ്രവേശിച്ച പാക് വിമാനങ്ങളെ തുരത്തുമ്പോഴുണ്ടായ അപകടത്തിൽ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം പാകിസ്ഥാനില്‍ തകര്‍ന്നുവീണത്. ഒരു പാക് യുദ്ധവിമാനം തകര്‍ത്ത ശേഷമാണ് വര്‍ദ്ധമാന്റെ വിമാനം പാകിസ്ഥാനിൽ നിലം പതിക്കുകയും അഭിനന്ദന്‍ വര്‍ദ്ധമാന്‍ സൈന്യത്തിന്റെ പിടിയിൽ ആകുകയും ചെയ്തത്. 2019 ഫെബ്രുവരി 27നായിരുന്നു അത്. അന്ന് പിടിയിലായിരിക്കെ അഭിനന്ദന്‍ പറഞ്ഞ കാര്യങ്ങളെ നിരവധി എഡി‌റ്റിംഗ് വരുത്തിയാണ് ഇപ്പോള്‍ പാകിസ്ഥാന്‍  പ്രസിദ്ധീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button