കറാച്ചി: എം എസ് ധോണിയെ പോലെയൊരു താരത്തെയാണ് പാകിസ്ഥാന് ആവശ്യമെന്ന് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ഇന്ത്യയെ ദീര്‍ഘകാലം തോളിലേറ്റിയ താരമാണ് ധോണി. ക്യാപ്റ്റന്‍സി വളരെ അനായാസമാണ്. എനിക്കും ക്യാപ്റ്റനാവാം. ജയിച്ചാലും പരാജയപ്പെട്ടാലും ടീമില്‍ സ്ഥാനമുറപ്പാണ്. എന്നാല്‍ ധോണി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഒരു മികച്ച ടീമിനെ ഉണ്ടാക്കുക മാത്രമല്ല ചെയ്തത്. അതോടൊപ്പം അദ്ദേഹത്തിന് ലോകോത്തര പ്രകടനം പുറത്തെടുക്കാനും സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാക് ടീമില്‍ ഇപ്പോഴത്തെ താരങ്ങള്‍ പലരും സ്വന്തം സ്ഥാനം സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. ടീം ജയിക്കുമോ ഇല്ലയോ എന്നുള്ളത് അവരെ ചിന്തിപ്പിക്കുന്നില്ല. ഇപ്പോഴത്തെ ക്യാപ്റ്റന്‍മാരും ധോണിയെ കണ്ട് പഠിക്കണം. ധോനിക്ക് വേണ്ടി കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കണം. ഗ്രൗണ്ടില്‍ നിന്നായിരിക്കണം അദ്ദേഹം വിരമിക്കേണ്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചത് പോലെ ധോണിയും വിരമിക്കട്ടെ. അപൂര്‍വമായിട്ടേ ഇത്തരം പ്രതിഭകളെ ക്രിക്കറ്റ് ലോകത്തിന് ലഭിക്കൂ എന്നും കമ്രാന്‍ അക്മല്‍ പറയുകയുണ്ടായി.
Post Your Comments