KeralaLatest NewsNews

വൈദ്യുതി കണക്ഷൻ നൽകിയതിന് ഉപയോക്താവിൽ നിന്നും അമിത തുക വാങ്ങി: സബ് എഞ്ചിനീയർക്കെതിരെ നടപടിയുമായി കെഎസ്ഇബി

ചെങ്ങന്നൂർ: വൈദ്യുതി കണക്ഷൻ നൽകിയതിന് ഉപയോക്താവിൽ നിന്നും അമിത തുക വാങ്ങിയ ശേഷം വൈദ്യുതി ബോർഡിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തിയ സബ് എൻജിനീയർക്കെതിരെ നടപടി. ചെങ്ങന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സബ് എൻജിനീയരായ എൻ. ഷിബുവിനെതിരെയാണ് കെഎസ്ഇബി നടപടി സ്വീകരിച്ചത്. ഷിബുവിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

Read Also: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി രാഷ്ട്രപതി

വൈദ്യുത കണക്ഷൻ നൽകാനെന്ന വ്യാജേന ഷിബു ഉപഭോക്താവിൽ നിന്നും 50000 രൂപ വാങ്ങിയിരുന്നു. കഴിഞ്ഞ മാസം നഗരസഭ 24-ാം വാർഡിൽ നരേന്ദ്രഭൂഷൺ റോഡിലുള്ള ബഹുനില കെട്ടിടത്തിനു വൈദ്യുത കണക്ഷൻ നൽകാനെന്ന വ്യാജേനയാണ് ഷിബു ഉപഭോക്താവിൽ നിന്നും പണം വാങ്ങിയത്.

എന്നാൽ ഈ തുകയിൽ നിന്ന് 15,265 രൂപ മാത്രമാണ് കണക്ഷൻ ചാർജ്, സർവീസ് വയറിനുള്ള തുക എന്നീ ഇനങ്ങളിൽ ബോർഡിൽ അടച്ചത്. നരേന്ദ്രഭൂഷൺ റോഡിൽ ബോർഡിന്റെ അനുമതിയില്ലാതെ വൈദ്യുത പോസ്റ്റ് സ്ഥാപിക്കുന്നെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഷിബു നേരത്തെയും മൂന്ന് തവണ സസ്‌പെൻഷന് വിധേയനായിട്ടുണ്ട്.

Read Also: ഒരു കുടുംബത്തിലെ അഞ്ച് സഹോദരങ്ങളും കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാകേസിലെ പ്രതികള്‍: തന്ത്രപൂർവ്വം കുടുക്കി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button