Latest NewsKeralaNews

ജി സുധാകരൻ സത്യസന്ധനായ മന്ത്രിയായിരുന്നു: കത്തിന് പിന്നിൽ നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്ന് ആരിഫ്

പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്  റോഡ് നിര്‍മ്മിച്ചത്

ആലപ്പുഴ : ജി സുധാകരൻ മന്ത്രിയായിരിക്കെ നടത്തിയ ദേശീയ പാതാ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിൽ വിശദീകരണവുമായി എ എം ആരിഫ് എംപി. അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നല്‍കിയ കത്ത് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും റോഡ് തകര്‍ന്ന വിഷയം അന്വേഷിക്കണം എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും എ എം ആരിഫ് പറഞ്ഞു.

‘കത്തിന് പിന്നില്‍ നല്ല ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. അഴിമതി നടന്നു എന്ന് താന്‍ പറഞ്ഞിട്ടില്ല. നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരന്‍. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്  റോഡ് നിര്‍മ്മിച്ചത്. എന്നാല്‍, ഇപ്പോള്‍ റോഡില്‍ നിറയെ കുഴികളാണ്. നേരത്തെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കപ്പെടാതിരുന്നത് കൊണ്ട് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചത്. അന്വേഷിക്കണം എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്’ – എ എം ആരിഫ് പറഞ്ഞു.

അതേസമയം, എ എം ആരിഫിന്റെ കത്ത് കിട്ടിയതായി പി.എ മുഹമ്മദ് റിയാസ് സ്ഥീരീകരിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് എം.പി രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. നിർദേശങ്ങളോടെ കത്ത് കേന്ദ്രത്തിന് കൈമാറിയെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Read Also  :  ‘ഫാത്തിമ തെഹ്ലിയയെ ഒതുക്കണം’: മുസ്ലിം ലീഗിനെ വെട്ടിലാക്കി ശബ്ദസന്ദേശം പുറത്ത്

ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തലവരെ നടത്തിയ പുനർനിർമ്മാണത്തിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. 2019 ലായിരുന്നു പാതയുടെ പുനർനിർമ്മാണം. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് 23.6 കിലോ മീറ്റർ പാതയുടെ പുനർനിർമ്മിച്ചത്. 36 കോടി രൂപയായിരുന്നു ചെലവിട്ടത്. കേന്ദ്രഫണ്ട് വിനിയോഗിച്ചായിരുന്നു പാതയുടെ നിർമ്മാണം. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച പാതയ്‌ക്ക് നിലവാരമില്ലെന്നും, റോഡിലുടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്നും കത്തിൽ പറയുന്നു. ഇതിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആരിഫ് കത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button