NattuvarthaLatest NewsKeralaIndiaNews

പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്കും നിരോധനം ബാധകമായിരിക്കും

ഡൽഹി: പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധനമേർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് അമെൻഡ്മെന്റ് റൂൾസ് 2021 കേന്ദ്ര സർക്കാർ പുറത്തിറക്കി. 2022 ജൂലായ് മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്കും നിരോധനം ബാധകമായിരിക്കും.

കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയമാണ് ചട്ടം പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കിൽ ഉണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂൺ, സ്ട്രോ, മിഠായി കവർ, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവയ്ക്ക് 2022 ജൂലായ് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. 100 മൈക്രോണിൽ താഴെയുള്ള പിവിസി ബാനറുകളും ഉപയോഗിക്കാനാവില്ല. ഇയർ ബഡ്ഡുകൾക്കും ബലൂണുകൾക്കുമുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ, ക്ഷണക്കത്തുകൾ തുടങ്ങിയവയും നിരോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button