കാബൂള്‍ : നീണ്ട ഇരുപത് വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുകയാണ് അമേരിക്ക. അതോടെ താലിബാന്‍ ശക്തി പ്രാപിച്ചു. പല പ്രദേശങ്ങളും അവര്‍ തങ്ങളുടെ അധീനതയിലാക്കി കഴിഞ്ഞു. അമേരിക്ക മടക്കം പ്രഖ്യാപിച്ചത് മുതല്‍ താലിബാന്‍ ആക്രമണത്തിന്റെ ശക്തി കൂട്ടുകയും ചെയ്തു. താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിക്കുമെന്ന അവസ്ഥയില്‍ വിവിധ രാജ്യങ്ങള്‍ അമേരിക്ക ഇപ്പോള്‍ സൈന്യത്തെ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യങ്ങളെ നിരന്തരമായി അമേരിക്ക നിരസിക്കുന്നത് മറ്റൊരു ലക്ഷ്യം മുന്‍പില്‍ കണ്ടു കൊണ്ടാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
അഫ്ഗാനിസ്ഥാന്റെ തന്നെ അയല്‍ രാജ്യമായ ഇറാനെയാണ് അടുത്തതായി അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് സൂചന. അമേരിക്കയ്ക്കൊപ്പം
ഈ യുദ്ധത്തില്‍ ആദ്യ വെടിപൊട്ടിക്കുന്നത് ഇസ്രയേല്‍ ആയിരിക്കുമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്റെ ആണവ പദ്ധതി അവസാന ഘട്ടത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇറാന്‍ ആണവരാഷ്ട്രമായാല്‍ അത് മിഡില്‍ ഈസ്റ്റില്‍ അവര്‍ക്ക് മേല്‍ക്കൈ ഉണ്ടാകുമെന്നുറപ്പാണ് . ഇതിന് മുന്‍പ് ഇറാനെ ആക്രമിക്കുവാനാണ് ശത്രു രാജ്യങ്ങള്‍ ഒരുങ്ങുന്നത്. ഇറാന്റെ ചിരകാല വൈരികളായ ഇസ്രയേലും, അറബ് രാഷ്ട്രങ്ങളുമെല്ലാം അമേരിക്കയ്ക്ക് വളരെ വേണ്ടപ്പെട്ട രാജ്യങ്ങളാണ്. അഫ്ഗാനില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികരെ സുരക്ഷിതമാക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പിന്‍വാങ്ങലെന്നാണ് സൂചന. അതേസമയം യുദ്ധവിമാനങ്ങളുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അഫ്ഗാനിസ്ഥാന് പ്രഹരമേല്‍പ്പിക്കുവാനും അമേരിക്കയ്ക്ക് കഴിയും.
Post Your Comments