Latest NewsNewsGulf

നിയമലംഘനം നടത്തുന്നവരെ നാടുകടത്തും: നിർണായക നീക്കവുമായി കുവൈത്ത്

മൂ​ന്നു​മാ​സം കൊ​ണ്ട്​ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടു​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​ന്​ ശേ​ഷം ജ​ലീ​ബ് ഇ​തു​പോ​ലെ​യാ​യി​രി​ക്കി​ല്ലെ​ന്നും പ്ര​ഖ്യാ​പി​ച്ച്‌​ ന​ട​ത്തി​യ ക്യാമ്പയിൻ വ​ലി​യ ഫ​ലം ചെ​യ്​​തി​ട്ടി​ല്ല.

കു​വൈ​ത്ത്​ സി​റ്റി: നിയമലംഘനം നടത്തുന്നവരെ നാടുകടത്തു​മെ​ന്ന് കുവൈത്ത്. ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും നി​യ​മ​ലം​ഘ​ക​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍. മേ​ഖ​ല​യി​ലെ സ്ഥി​തി​വി​ല​യി​രു​ത്താ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച മ​ന്ത്രി​ത​ല സ​മി​തി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക, പ​രി​​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ക, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സം​വി​ധാ​നം കൊ​ണ്ടു​വ​രു​ക എ​ന്നി​വ​യാ​ണ്​ സ​മി​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. സ​മി​തി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ ച​ര്‍​ച്ച ചെ​യ്​​ത യോ​ഗ​ത്തി​ല്‍ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​ക​യെ​ന്ന നി​ര്‍​ദേ​ശ​മാ​ണ്​ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്.

Read Also: സമാധാന ചർച്ചയുമായി അഫ്‌ഗാന്‍: താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറെന്ന് റിപ്പോർട്ട്

നേ​ര​ത്തേ ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ല്‍ ‘ക്ലീ​ന്‍ ജ​ലീ​ബ്​’ ക്യാമ്പയിനിന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​ട്ടും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ല​യാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ്​ അ​ബ്ബാ​സി​യ ഉ​ള്‍​പ്പെ​ടു​ന്ന ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖ്. ജ​ലീ​ബ് ശു​യൂ​ഖി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ള്‍ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി​യു​ടെ ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്യാമ്പയിൻ ന​ട​ത്തി​യ​ത്. മൂ​ന്നു​മാ​സം കൊ​ണ്ട്​ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടു​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​ന്​ ശേ​ഷം ജ​ലീ​ബ് ഇ​തു​പോ​ലെ​യാ​യി​രി​ക്കി​ല്ലെ​ന്നും പ്ര​ഖ്യാ​പി​ച്ച്‌​ ന​ട​ത്തി​യ ക്യാമ്പയിൻ വ​ലി​യ ഫ​ലം ചെ​യ്​​തി​ട്ടി​ല്ല. നിലവിൽ ലൈ​സ​ന്‍​സി​ല്ലാ​തെ നി​ര​വ​ധി ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button