കാബൂള്‍ : അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനു പിന്നാലെ അഫ്ഗാനിൽ ശക്തിപ്രാപിച്ചിരിക്കുകയാണ് താലിബാൻ. സാധാരണക്കാർ ഉൾപ്പെടെയുള്ള നരവധിപേരാണ് താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഫ്‌ഗാന്റെ തലസ്ഥാനമായ കാബൂളിന് സമീപത്തെ ഗസ്‌നി നഗരവും താലിബാന്‍ പിടിച്ചെടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സമാധാന നീക്കവുമായി അഫ്ഗാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അധികാരം പങ്കിടുന്ന കാര്യം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, സര്‍ക്കാരിന്റെ നിര്‍ദേശത്തോട് താലിബാന്റെ പ്രതികരണം എന്താണെന്ന് വ്യക്തമല്ല.
അഫ്ഗാൻ ഗവര്‍ണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവ താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലായെന്ന് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .
Post Your Comments