Latest NewsKeralaNews

ഇക്കാടെ മോള്‍ക്ക്‌ അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ: കാന്‍സര്‍ കവര്‍ന്നെടുത്ത പ്രിയപ്പെട്ടവളെകുറിച്ചൊരു കുറിപ്പ്

ചിരിക്കുമ്പോഴും അര്‍ബുദം എന്ന മഹാരോഗത്തിന്റെ കനല്‍ ആരുമറിയാതെ ഞങ്ങളുടെ മനസ്സില്‍ എരിയുന്നുണ്ടായിരുന്നു

കാന്‍സര്‍ കവര്‍ന്നെടുത്ത തന്റെ പ്രിയപ്പെട്ടവളെകുറിച്ച്‌ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഷമീര്‍ ഷെരീഫ്. ‘ഒരുപാട് നാളത്തെ കാത്തിരിപ്പും ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും കഷ്ടപ്പാടും ഉണ്ടായിരുന്നു അര്‍ബുദത്തെ തോല്‍പിച്ചു എന്ന അഹങ്കാരം അല്ലായിരുന്നു പകരം കുറച്ചു നാളത്തേക്കു എങ്കിലും ഞങ്ങളെ വെറുതെ വിടണേ എന്ന പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂവെന്ന്’ ഷെരീഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

ചിരിക്കുമ്പോഴും അര്‍ബുദം എന്ന മഹാരോഗത്തിന്റെ കനല്‍ ആരുമറിയാതെ ഞങ്ങളുടെ മനസ്സില്‍ എരിയുന്നുണ്ടായിരുന്നു അത് പരസ്പരം പറയാറുമുണ്ടായിരുന്നു ഒരുപാട് നാളത്തെ കാത്തിരിപ്പും ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും കഷ്ടപ്പാടും ഉണ്ടായിരുന്നു അര്‍ബുദത്തെ തോല്‍പിച്ചു എന്ന അഹങ്കാരം അല്ലായിരുന്നു പകരം കുറച്ചു നാളത്തേക്കു എങ്കിലും ഞങ്ങളെ വെറുതെ വിടണേ എന്ന പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു.

read also: ഡാനിഷ് താലിബാനുമായി സഹകരിച്ചില്ല: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് താലിബാൻ ഭീകരർ

കോവിഡ് എന്ന മഹാമാരി ബാധിച്ചത് രണ്ട് പ്രാവശ്യം. ആദ്യത്തേത് തരണം ചെയ്യാന്‍ സാധിച്ചു എങ്കിലും രണ്ടാമത് കോവിഡിന്റെ പിടിയില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ എനിക്ക് സാധിച്ചില്ലല്ലോ? കോവിഡിന്റെ പിടിയില്‍ വീണില്ലായിരുന്നു എങ്കില്‍ നീ ഇപ്പോഴും എന്റെ കൂടെ ഉണ്ടാകുമായിരുന്നു കുറച്ചു കാലത്തേക്ക് എങ്കിലും നിന്നെ സന്തോഷത്തോടെ നോക്കാന്‍ സാധിച്ചല്ലോ. മണിക്കൂറുകള്‍ക്ക് മുന്‍പ് കണ്ടപ്പോള്‍ ഇക്കാക്ക് വേണ്ടി ഞാന്‍ എന്തും സഹിക്കും തിരിച്ചു വരും എന്ന വാക്ക് വെറുതെ ആയി.

എത്ര വേദനയിലും വിഷമത്തിലും ആണെങ്കിലും എന്റെ ഇക്ക എന്റെ കൂടെ ഉണ്ടല്ലോ എനിക്ക് അത് മതി..നിന്റെ വിഷമഘട്ടത്തില്‍ നിന്റെ കൂടെ നില്‍ക്കാന്‍ സാധിച്ചു അര്‍ബുദം എന്ന മഹാരോഗത്തിന് മുന്‍പില്‍ നിന്നും കൈപിടിച്ച്‌ നിന്നെ കൂടെ കൂട്ടാന്‍ സാധിച്ചു കുറച്ചു നാളത്തേക്ക് എങ്കിലും നിന്റെ ചിരിച്ചമുഖം മാത്രം ഞാന്‍ കണ്ടിരുന്നു ഇന്ന് നീ എന്റെ കൂടെ ഇല്ല എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല എങ്കിലും മരണം എന്ന യാഥാര്‍ഥ്യം മനസിലാകാതെ പറ്റില്ലല്ലോ ഇക്കാടെ മോള്‍ക്ക്‌അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.. ജീവിച്ചിരുന്നപ്പോള്‍ നീ അനുഭവിച്ച വിഷമം പരലോകജീവിതത്തില്‍ അള്ളാഹു സന്തോഷം ഉള്ളതാക്കി തീര്‍ക്കണേ.ആമീന്‍..

shortlink

Related Articles

Post Your Comments

Related Articles


Back to top button