KeralaNattuvarthaLatest NewsIndiaNewsInternational

ഡാനിഷ് താലിബാനുമായി സഹകരിച്ചില്ല: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് താലിബാൻ ഭീകരർ

തങ്ങളുടെ സ്ഥലത്ത് വരുമ്പോൾ താലിബാനുമായി ഏകോപനം നടത്താൻ മാധ്യമ പ്രവർത്തകർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു

ഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖിയുടെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി താലിബാൻ വക്താവ്. താലിബാനുമായി സഹകരിക്കാത്തതിനെ തുടർന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫറുമായിരുന്ന ഡാനിഷ് സിദ്ദീഖി വെടിവയ്പിൽ കൊല്ലപ്പെട്ടതെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് മുഹമ്മദ് സൊഹൈൽ ഷഹീൻ പറഞ്ഞു.

ഡാനിഷ് സിദ്ദീഖിയെ കൊലപ്പെടുത്തിയെന്ന് പറയാൻ കഴിയില്ലെന്നും ഡാനിഷ് തങ്ങളുമായി സഹകരിച്ചില്ലെന്നും ഷഹീൻ പറഞ്ഞു. തങ്ങളുടെ സ്ഥലത്ത് വരുമ്പോൾ താലിബാനുമായി ഏകോപനം നടത്താൻ മാധ്യമ പ്രവർത്തകർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും ഷഹീൻ വിശദമാക്കി. അതേസമയം, ഡാനിഷ് കാബൂളിലെ സുരക്ഷാ സേനയുമായാണ് ഏകോപനം നടത്തിയത്. അവരുമായി നടത്തിയ ക്രോസ്ഫയറിങ്ങിലാണ് ഡാനിഷ് കൊല്ലപ്പെട്ടതെന്നും ആരുടെ വെടിയേറ്റാണ് മരിച്ചതെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും മുഹമ്മദ് ഷഹീൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button