COVID 19KeralaNattuvarthaLatest NewsNewsIndia

കോവിഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കാനുള്ള നീക്കത്തോട് വിയോജിപ്പ്: കാരണം വ്യക്തമാക്കി ഡോ. സിറസ് പൂനവാല

വാക്സിനുകൾ ഇടകലര്‍ത്തി നല്‍കുന്നതിനോട് താൻ എതിരാണെന്നും അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും ഡോ. സിറസ് പൂനവാല

ഡല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനുകൾ ഇടകലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും എന്ന ഐസിഎംആര്‍ പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സിറസ് പൂനവാല. വാക്സിനുകൾ ഇടകലര്‍ത്തി നല്‍കുന്നതിനോട് താൻ എതിരാണെന്നും അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിനുകൾ ഇടകലര്‍ത്തി നല്‍കിയതിന് ശേഷം എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിന്‍ നിര്‍മാതാക്കളെ എത്തിക്കുമെന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. ഇരാജ്യത്ത് കോവാക്സിന്‍, കോവിഷീല്‍ഡ് എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച്‌ പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം.

കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്‌സിൻ നൽകും: മുഖ്യമന്ത്രി

വാക്സിനുകൾ ഇടകലര്‍ത്തി നല്‍കുന്നത് രണ്ട് വാക്‌സിനുകളുടേയും നിര്‍മാതാക്കള്‍ക്കിടയില്‍ പരസ്പരം കുറ്റപ്പെടുത്തലിനുള്ള പ്രവണത ഉണ്ടാക്കുമെന്നും ഇത്തരത്തില്‍ വാക്സിനുകള്‍ പരസ്പരം കലര്‍ത്തി നല്‍കുന്നത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഡോ. സിറസ് പൂനവാല വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button