ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ, കഴിഞ്ഞ മാസം പുറത്തുവന്ന ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. നേരത്തെ കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പടരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read Also: 50,000 രൂപയിലേറെ വ്യത്യാസം; ഐഫോണ്‍ 15 ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഈ രാജ്യത്താണ് – വിശദവിവരം
എന്നാല്‍,ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഐസിഎംആര്‍ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസ്സം, മേഘാലയ അതുപോലെ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞ ഡോ.പ്രജ്ഞാ യാദവ് പറഞ്ഞു. എന്നാല്‍, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗണ്ഡ് എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിന്നും എടുത്ത സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments