തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് കെടി ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷേപമുണ്ടെന്നും മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പലരുടെയും പേരില്‍ ഈ കള്ളപ്പണം കുഞ്ഞാലിക്കുട്ടി നിക്ഷേപിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു. ‘മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ അഴിമതി പണമാണിത്. ആകെ 600 കോടി രൂപയുടെ മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ കാരണവും ഈ കള്ളപ്പണ നിക്ഷേപമാണ്’- ജലീല്‍ പറഞ്ഞു.
Read Also: ഒളിമ്പിക് സ്വര്‍ണം കരുത്തായി: ലോക ജാവലിന്‍ റാങ്കിംഗില്‍ നീരജ് ചോപ്രയുടെ കുതിപ്പ്
‘എആര്‍ ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണ്. ദേവി എന്ന അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷത്തിന്റെ കള്ളപ്പണം നിക്ഷേപിച്ചു. ഇഡി നോട്ടീസ് ലഭിച്ചപ്പോഴാണ് ഈ വിവരം അവരറിയുന്നത്. തട്ടിപ്പ് പുറത്തായതോടെ ഹരികുമാര്‍ നിരവധി തവണ ടീച്ചറെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. സത്യം പുറത്തുവരുമ്പോള്‍ ഹരികുമാറിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്’- ജലീല്‍ വ്യക്തമാക്കി.
Post Your Comments