Latest NewsInternational

തന്ത്രപ്രധാന പങ്കാളിയായി അമേരിക്ക ഇപ്പോള്‍ കാണുന്നത് ഇന്ത്യയെ, ബൈഡന്റെ ഒരു കോളിനായി കാത്ത് ഇമ്രാൻ

പാക്കിസ്ഥാന്‍ പിന്തുണയോടെയാണു താലിബാന്‍ അക്രമങ്ങള്‍ നടത്തുന്നതെന്നാണു കാലങ്ങളായി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം

ഇസ്ലാമബാദ്: അമേരിക്കയ്ക്ക് പാകിസ്ഥാനെക്കാൾ പ്രിയം ഇന്ത്യയോടാണെന്നതിന് തെളിവുകൾ നിരത്തി ഇമ്രാൻ ഖാൻ. പാക്കിസ്ഥാനും ചൈനയും ആയുള്ള അടുപ്പമാവാം അമേരിക്കയുടെ തങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരാനുള്ള മറ്റൊരു കാരണമെന്നും ഇമ്രാന്‍ കണക്കുകൂട്ടുന്നു.ജോ ബൈഡന്‍ പ്രസിഡന്റായി ജനുവരിയില്‍ ചുമതലേറ്റ ശേഷം ഇമ്രാനോട് സംസാരിക്കാത്തതില്‍ ആണ് ഇമ്രാന്റെ പരിഭവം.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ അഷ്‌റഫ് ഗാനി പ്രസിഡന്റായി ഇരിക്കുന്നിടത്തോളം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായി താലിബാന്‍ ആശയവിനിമയം നടത്തില്ലെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു ’34 മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ എത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ താലിബാനെ ഞാന്‍ നിര്‍ബന്ധിച്ചിരുന്നു’. പാക്കിസ്ഥാന്‍ പിന്തുണയോടെയാണു താലിബാന്‍ അക്രമങ്ങള്‍ നടത്തുന്നതെന്നാണു കാലങ്ങളായി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. ഇത് ശരിവെക്കുന്ന തരത്തിലാണ് പല വാർത്തകളും പുറത്തു വരുന്നതും.

അതിനിടെ, അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് അധികാരം പങ്കിടാമെന്ന വാഗ്ദാനം മുന്നോട്ട് വച്ച്‌ അഫ്ഗാന്‍ സര്‍ക്കാര്‍. ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഇത് വാഗ്ദാനം ചെയ്തത്. രാജ്യത്ത് അക്രമം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ മധ്യസ്ഥര്‍ ആവശ്യപ്പെട്ടത്. അമേരിക്കന്‍ സൈനികര്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാരുമായി രാഷ്ട്രീയ പരിഹാരത്തിന് താലിബാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. 10 പ്രവിശ്യകളാണ് താലിബാന്‍ മുന്നേറ്റത്തില്‍ കീഴടക്കിയത്.

മൂന്നുമാസത്തിനകം കാബൂള്‍ അവര്‍ കൈയടക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളും ഗവര്‍ണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവ ഭീകരര്‍ കീഴടക്കിയതായി പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ നാസിര്‍ അഹ്മദ് ഫഖിരി പറഞ്ഞതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായത് അഫ്ഗാന്‍ സേനയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button