കൊല്‍ക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയതിന് കേന്ദ്രത്തിനെതിരെ മാമതാ ബാനർജി. കേന്ദ്ര പൊലീസ് സേനയിലെ പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തിയ ചോദ്യത്തെ ചൊല്ലിയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രസര്‍ക്കാറിനെ വിമർശിച്ചത്. സിവില്‍ സായുധ സേനയിലേക്കുള്ള യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍റെ പരീക്ഷയില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യമാണ് മമത ബാനർജിയെ പ്രകോപിപ്പിച്ചത്.
ബി.ജെ.പി നല്‍കിയ ചോദ്യങ്ങളാണ് പരീക്ഷയില്‍ യു.പി.എസ്.സി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രം ദുര്‍ബലപ്പെടുത്തിയെന്നും മമത ബാനർജി ആരോപിച്ചു. സി.എ.പി.എഫ് പ്രവേശനത്തിനുള്ള പരീക്ഷയില്‍ ബംഗാളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമത്തെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് രാഷ്ട്രീയം മുന്നില്‍ കണ്ടുള്ള ചോദ്യമാണെന്നാണ് മമതയുടെ ആരോപണം.
Post Your Comments