ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ യുദ്ധക്കളമാക്കിയെന്ന് രാജ്യസഭ എം.പി. എളമരം കരീം. പാര്‍ലമെന്‍റ് നടപടികള്‍ സര്‍ക്കാര്‍ തമാശയായി കാണുന്നു. സര്‍ക്കാര്‍ പാര്‍ലമെന്‍ററി മര്യാദ മുഴുവന്‍ ലംഘിച്ചെന്നും എളമരം കരീം പറഞ്ഞു.
പുറമെ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയവര്‍ വനിതകള്‍ അടക്കമുള്ള എം.പിമാരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇത് മറക്കാനാണ് പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ പരാതി വാങ്ങി നടപടിക്ക് ശ്രമിക്കുന്നു. ഇതിലുള്ള പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തിയെന്നും എളമരം കരീം പറഞ്ഞു.
Read Also: എല്ലാവർക്കും അഭിമാനമുള്ള നേട്ടം: പി ആർ ശ്രീജേഷിന് അഭിനന്ദനം അറിയിച്ച് മോഹൻലാൽ
അതേസമയം രാജ്യസഭയിലെ പ്രതിഷേധത്തിനിടെ എളമരം കരീം ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന് രാജ്യസഭ മാര്‍ഷല്‍മാര്‍ രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കി. രാജ്യസഭ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീമും ബിനോയ് വിശ്വവും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പര്‍ തട്ടിപ്പറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments