KeralaLatest NewsNews

പാർലമെന്റിൽ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത നടപടി അപലപനീയം: പ്രതികരണവുമായി എളമരം കരീം

തിരുവനന്തപുരം: പാർലമെന്റിൽ നിന്ന് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എളമരം കരീം എംപി. പ്രതിഷേധിച്ച എംപിമാരെ മുഴുവൻ സസ്പെൻഡ് ചെയ്തത് പാർലമെന്റ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: നവകേരളാ സദസില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പുകാര്‍ക്ക് ജോലിയില്ല; ഇനി വരേണ്ടന്ന് വാര്‍ഡ് മെമ്പറുടെ അറിയിപ്പ്

രാജ്യസഭയിലുണ്ടായിരുന്ന മുഴുവൻ ഇടതുപക്ഷ അംഗങ്ങളും സസ്‌പെൻഷന് വിധേയരായി. ഈ രീതിയിൽ പ്രതിപക്ഷത്തെ മുഴുവൻ നിശബ്ദരാക്കാനുള്ള സർക്കാർ നീക്കം ഒറ്റക്കെട്ടായ സമരത്തിലൂടെ ജനാധിപത്യ മതനിരപേക്ഷ കക്ഷികൾ ചെറുത്ത് തോൽപിക്കും. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സ്കൂള്‍ ബസില്‍ വന്നിറങ്ങി, അപ്പൂപ്പന്റെ കടയിലേക്കോടി; പാഞ്ഞെത്തിയ ടിപ്പർ ഇടിച്ചു, മാതാവിന്റെ കൺമുന്നിൽ വെച്ച് മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button