തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ, ഒളിംപ്യന്‍ പി ടി ഉഷയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പി ടി ഉഷയുടെ ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്.
‘ബഹുമാനപ്പെട്ട എളമരം കരീം സാഹിബേ ശ്രീമതി പി. ടി. ഉഷയുടെ യോഗ്യത എന്തെന്നറിയാൻ ഈ ചിത്രം ഒന്നു സൂക്ഷിച്ചു നോക്കിയാൽ മാത്രം മതി’- എന്നാണ് ഫേസ്ബുക്കിൽ കെ സുരേന്ദ്രൻ കുറിച്ചത്.
Read Also: വന്ദേഭാരത് ട്രെയിന്‍ സെറ്റുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി നീട്ടി ഇന്ത്യന്‍ റെയില്‍വേ
അതേസമയം, സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് എളമരം കരീം പറഞ്ഞു. ഗുജറാത്ത് കലാപക്കേസില്‍ നിയമപോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനേയും മുന്‍ ഡി.ജി.പി ആര് ബി ശ്രീകുമാറിനേയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു സി.പി.ഐഎം നേതാവിന്റെ പ്രതികരണം.
Post Your Comments