പത്തനംതിട്ട: വാക്സിനേഷന് ശേഷം പനിയും അസ്വസ്ഥതയും വന്ന ബിരുദ വിദ്യാര്‍ഥിനിയുടെ മരിണം കോവിഡ് വാക്സിന്‍റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾ. ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി തോമസിന്റെ മകള്‍ നോവ സാബുവാണ് (19) തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്.
അതേസമയം മരണത്തിൽ സംശയം ഉന്നയിച്ച് പെൺകുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പെൺകുട്ടി കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയപ്പോള്‍ പനിയുടെ ലക്ഷണങ്ങൾ ഉണ്ടാകുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി.
സ്ഥിതി കൂടുതല്‍ വഷളായതോടെ ഈ മാസം ഏഴിന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് നോവയെ വെൻറിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയോടെയാണ് പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.എം.ഒ എ.എല്‍. ഷീജ വ്യക്തമാക്കി.
Post Your Comments